പിജി നേഴ്‌സിങ്:‌ മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന്‌ ഓപ്‌ഷൻ രജിസ്‌ട്രേഷൻ നാളെ തുടങ്ങും



തിരുവനന്തപുരം എംഎസ്‌സി നേഴ്സിങ്‌ കോഴ്സിലേയ്ക്ക് - സർക്കാർ നേഴ്‌സിങ്‌ കോളേജുകൾ മാത്രം ഉൾപ്പെടുത്തി മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ നിലവിലെ ഹയർ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഓപ്ഷൻ കൺഫർമേഷൻ, റദ്ദാക്കൽ, പുനഃക്രമീകരണം എന്നിവയ്ക്കായി വ്യാഴാഴ്‌ച മുതൽ വെള്ളിയാഴ്‌ച വൈകിട്ട്‌ നാലുവരെ വരെ www.cee.kerala.gov.in എന്ന വെബ്സൈ റ്റിൽ സൗകര്യം ലഭിക്കും.  സ്വാശ്രയ നേഴ്സിങ്‌ കോളജുകളിലെ ഒഴിവുകൾ അതത്‌ കോളജുകൾ നികത്തും.   ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300 Read on deshabhimani.com

Related News