എംബിഎ പ്രവേശനത്തിന‌് അപേക്ഷിക്കാം



തിരുവനന്തപുരം >ഗ്വാളിയോറിലെ അടൽ ബിഹാരി വാജ‌്പേയി ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഇൻഫർമേഷൻ ടെക‌്നോളജിയിൽ (എബിവിഐഐഐടിഎം)2019–-21 അക്കാദമിക‌് വർഷത്തെ എംബിഎ പ്രവേശനത്തിന‌് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാല‌് വരെ അപേക്ഷിക്കാം.  കാറ്റ‌്/മാറ്റ‌്/ സി മാറ്റ‌് /ജി മാറ്റ‌് എന്നിവയിലുള്ള അനുയോജ്യ സ‌്കോറും ബിരുദവുമാണ‌് യോഗ്യത. ഗ്വാളിയോറിന‌് പുറമെ  ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ‌്, മുംബൈ എന്നിവിടങ്ങളിൽ സെലക‌്ഷൻ നടക്കും. ജനറൽ, ഒബിസി വിഭാഗങ്ങൾക്ക‌് 1000 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 250 രൂപയുമാണ‌് അപേക്ഷാ ഫീസ‌്. പ്രവേശനം ആഗ്രഹിക്കുന്നവർ  iiitm.ac.in  ൽ നിന്ന‌് അപേക്ഷാ ഫോം ഡൗൺലോഡ‌് ചെയ‌്ത‌് പൂരിപ്പിച്ച ശേഷം ദി ജോയിന്റ‌് രജിസ‌്ട്രാർ( എ ആൻഡ‌് എ), അടൽ ബിഹാരി വാജ‌്പേയി ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഇൻഫർമേഷൻ ടെക‌്നോളജി, മൊറേന ലിൻക‌് റോഡ‌്, ഗ്വാളിയോർ. Read on deshabhimani.com

Related News