25 April Thursday

എംബിഎ പ്രവേശനത്തിന‌് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

തിരുവനന്തപുരം >ഗ്വാളിയോറിലെ അടൽ ബിഹാരി വാജ‌്പേയി ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഇൻഫർമേഷൻ ടെക‌്നോളജിയിൽ (എബിവിഐഐഐടിഎം)2019–-21 അക്കാദമിക‌് വർഷത്തെ എംബിഎ പ്രവേശനത്തിന‌് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാല‌് വരെ അപേക്ഷിക്കാം.  കാറ്റ‌്/മാറ്റ‌്/ സി മാറ്റ‌് /ജി മാറ്റ‌് എന്നിവയിലുള്ള അനുയോജ്യ സ‌്കോറും ബിരുദവുമാണ‌് യോഗ്യത. ഗ്വാളിയോറിന‌് പുറമെ  ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ‌്, മുംബൈ എന്നിവിടങ്ങളിൽ സെലക‌്ഷൻ നടക്കും.

ജനറൽ, ഒബിസി വിഭാഗങ്ങൾക്ക‌് 1000 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 250 രൂപയുമാണ‌് അപേക്ഷാ ഫീസ‌്. പ്രവേശനം ആഗ്രഹിക്കുന്നവർ  iiitm.ac.in  ൽ നിന്ന‌് അപേക്ഷാ ഫോം ഡൗൺലോഡ‌് ചെയ‌്ത‌് പൂരിപ്പിച്ച ശേഷം ദി ജോയിന്റ‌് രജിസ‌്ട്രാർ( എ ആൻഡ‌് എ), അടൽ ബിഹാരി വാജ‌്പേയി ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഇൻഫർമേഷൻ ടെക‌്നോളജി, മൊറേന ലിൻക‌് റോഡ‌്, ഗ്വാളിയോർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top