കീം : ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങിവയ്‌ക്കണം



തിരുവനന്തപുരം 2021-–-22 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയോടൊപ്പം കാറ്റഗറി സംവരണം/വരുമാനം/എൻആർഐ ക്വോട്ട തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ  അപ്‌ലോഡ്‌  ചെയ്യണം. ഇതിന്‌ ആവശ്യമായ  സർട്ടിഫിക്കറ്റുകൾ അപേക്ഷകർ മുൻകൂട്ടി വാങ്ങി വയ്‌ക്കണം. സർട്ടിഫിക്കറ്റുകളുടെ മാതൃകയും വിശദമായ വിജ്ഞാപനവും പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ: www.cee.kerala.gov.in ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം  സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ. ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300 Read on deshabhimani.com

Related News