28 March Thursday

കീം : ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങിവയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Friday Mar 26, 2021


തിരുവനന്തപുരം
2021-–-22 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയോടൊപ്പം കാറ്റഗറി സംവരണം/വരുമാനം/എൻആർഐ ക്വോട്ട തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ  അപ്‌ലോഡ്‌  ചെയ്യണം. ഇതിന്‌ ആവശ്യമായ  സർട്ടിഫിക്കറ്റുകൾ അപേക്ഷകർ മുൻകൂട്ടി വാങ്ങി വയ്‌ക്കണം. സർട്ടിഫിക്കറ്റുകളുടെ മാതൃകയും വിശദമായ വിജ്ഞാപനവും പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ: www.cee.kerala.gov.in

ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം  സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ. ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കണം.

ഹെൽപ് ലൈൻ നമ്പർ : 0471-2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top