ഇഎഫ്എൽ സർവകലാശാല ഇംഗ്ലീഷ് ബിരുദ, പിജി പ്രവേശനപരീക്ഷയ്‌ക്ക് അപേക്ഷിക്കാം



ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയുടെ ഹൈദരാബാദ്, ലക്‌നൊ, ഷില്ലോങ് കാമ്പസുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. ബിഎ ഹോണേഴ്‌സ്: ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ്. ബിഎ (ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ), ബിഎഡ് ഇംഗ്ലീഷ്. എംഎ: ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജർമൻ, ഹിന്ദി, ലിംഗ്വിസ്റ്റിക്‌സ്, റഷ്യൻ, സ്പാനിഷ്, എം എ (ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ),  എംഎ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്‌സ്, എംഎഡ്. പിഎച്ച്ഡി: എസ്തറ്റിക്‌സ് ആൻഡ് ഫിലോസഫി, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ഇന്ത്യ സ്റ്റഡീസ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിലിം സ്റ്റഡീസ്, ഫ്രഞ്ച് സ്റ്റഡീസ്, ജർമൻ, ലിംഗ്വിസ്റ്റിക്‌സ് ആൻഡ് ഫൊണറ്റിക്‌സ്, റഷ്യൻ. ഡിപ്ലോമ കോഴ്‌സ്: പിജി ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്. http://www.efluniversity.ac.in/ വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News