25 April Thursday

ഇഎഫ്എൽ സർവകലാശാല ഇംഗ്ലീഷ് ബിരുദ, പിജി പ്രവേശനപരീക്ഷയ്‌ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018


ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയുടെ ഹൈദരാബാദ്, ലക്‌നൊ, ഷില്ലോങ് കാമ്പസുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. ബിഎ ഹോണേഴ്‌സ്: ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ്.

ബിഎ (ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ), ബിഎഡ് ഇംഗ്ലീഷ്.
എംഎ: ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജർമൻ, ഹിന്ദി, ലിംഗ്വിസ്റ്റിക്‌സ്, റഷ്യൻ, സ്പാനിഷ്, എം എ (ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ),  എംഎ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്‌സ്, എംഎഡ്.

പിഎച്ച്ഡി: എസ്തറ്റിക്‌സ് ആൻഡ് ഫിലോസഫി, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ഇന്ത്യ സ്റ്റഡീസ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിലിം സ്റ്റഡീസ്, ഫ്രഞ്ച് സ്റ്റഡീസ്, ജർമൻ, ലിംഗ്വിസ്റ്റിക്‌സ് ആൻഡ് ഫൊണറ്റിക്‌സ്, റഷ്യൻ. ഡിപ്ലോമ കോഴ്‌സ്: പിജി ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്.

http://www.efluniversity.ac.in/ വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top