കുസാറ്റില്‍ ബിടെക് ഒന്നാംവര്‍ഷ ക്ലാസുകള്‍ക്ക് തുടക്കമായി



കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് എൻജിനീയറിങ്ങി(എസ്ഒഇ)ൽ 2020 അധ്യയന വർഷത്തിൽ ബി ടെക് പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പരിപാടിയുടെ ഉദ്ഘാടനം  വൈസ് ചാൻസലർ പ്രൊഫ.ഡോ. കെ എൻ മധുസൂദനൻ നിർവഹിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നവംബർ  8 മുതൽ 20 വരെ ഓൺലൈനായി നടത്തിവന്ന എഐസിടിഇ നിഷ്‌കർഷിക്കുന്ന പരിപാടിയുടെ തുടർച്ചയാണ് ഇൻഡക്ഷൻ പ്രോഗ്രാം. ഗണിത ശാസ്ത്രം, സോഫ്റ്റ് സ്‌കിൽ, കംപ്യൂട്ടർ പ്രോഗ്രാമിങ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള  പരിശീലനമാണ് ആറുദിവസം നീളുന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ പ്രൊഫ.ഡോ. പി ജി ശങ്കരൻ, സിൻഡിക്കറ്റംഗവും എസ്ഒഇ ഫാക്കൽറ്റി ഡീനുമായ പ്രൊഫ.ഡോ. ബീന കെ എസ്, രജിസ്ട്രാർ ഡോ. വി മീര, എസ്ഒഇ പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോർജ് മാത്യു, എസ്‌ഐപി കമ്മിറ്റി കൺവീനർ പ്രൊഫ. എ ബി ഭാസി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News