25 April Thursday

കുസാറ്റില്‍ ബിടെക് ഒന്നാംവര്‍ഷ ക്ലാസുകള്‍ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് എൻജിനീയറിങ്ങി(എസ്ഒഇ)ൽ 2020 അധ്യയന വർഷത്തിൽ ബി ടെക് പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പരിപാടിയുടെ ഉദ്ഘാടനം  വൈസ് ചാൻസലർ പ്രൊഫ.ഡോ. കെ എൻ മധുസൂദനൻ നിർവഹിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നവംബർ  8 മുതൽ 20 വരെ ഓൺലൈനായി നടത്തിവന്ന എഐസിടിഇ നിഷ്‌കർഷിക്കുന്ന പരിപാടിയുടെ തുടർച്ചയാണ് ഇൻഡക്ഷൻ പ്രോഗ്രാം.

ഗണിത ശാസ്ത്രം, സോഫ്റ്റ് സ്‌കിൽ, കംപ്യൂട്ടർ പ്രോഗ്രാമിങ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള  പരിശീലനമാണ് ആറുദിവസം നീളുന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ പ്രൊഫ.ഡോ. പി ജി ശങ്കരൻ, സിൻഡിക്കറ്റംഗവും എസ്ഒഇ ഫാക്കൽറ്റി ഡീനുമായ പ്രൊഫ.ഡോ. ബീന കെ എസ്, രജിസ്ട്രാർ ഡോ. വി മീര, എസ്ഒഇ പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോർജ് മാത്യു, എസ്‌ഐപി കമ്മിറ്റി കൺവീനർ പ്രൊഫ. എ ബി ഭാസി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top