കലിക്കറ്റ് സര്‍വകലാശാല : എംടെക് നാനോ സയന്‍സ് പ്രവേശനം



കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ നടത്തുന്ന എംടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സ് (റഗുലര്‍) പ്രവേശനത്തിന് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ബയോമെഡിക്കല്‍ എന്‍ജിനിയറിങ് അല്ലെങ്കില്‍ എംഎസ്സി ഫിസിക്സ്/അപ്ളൈഡ് ഫിസിക്സ്/മെറ്റീരിയല്‍ സയന്‍സ്, കെമിസ്ട്രി/അപ്ളൈഡ് കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി. വിവരങ്ങള്‍ക്ക് www.cuonline.ac.in   ഫോണ്‍: 0494 2407016, 2407373. Read on deshabhimani.com

Related News