ആയുഷ് നെറ്റ് ജനുവരി എട്ടിന്



ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, യോഗ ആന്‍ഡ് നാചുറോപതി മേഖലകളില്‍ ഗവേഷണത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന ആയുഷ്-ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ (നെറ്റ്) 2017 ജനുവരി എട്ടിന് നടത്തും. പിഎച്ച്ഡി ഫെലോഷിപ്പ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവക്കു അപേക്ഷിക്കാന്‍ ആയുഷ്-നെറ്റ് യോഗ്യത പരിഗണിക്കും.   http://ccras.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം.  ആയുര്‍വേദം-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്), ഹോമിയോ-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി (സിസിആര്‍എച്ച്),  യുനാനി-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍ (സിസിആര്‍യുഎം), സിദ്ധ-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (സിസിആര്‍എസ്), യോഗ ആന്‍ഡ് നാചയൂറോപതി-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാചുറോപതി (സിസിആര്‍വൈഎന്‍) എന്നിവക്കുവേണ്ടി സിസിആര്‍എഎസ് നെറ്റ് നടത്തുമെന്ന് വെബ്സൈറ്റില്‍ അറിയിച്ചു. വു://രരൃമ.ിശര.ശി Read on deshabhimani.com

Related News