19 April Friday

ആയുഷ് നെറ്റ് ജനുവരി എട്ടിന്

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2016

ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, യോഗ ആന്‍ഡ് നാചുറോപതി മേഖലകളില്‍ ഗവേഷണത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന ആയുഷ്-ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ (നെറ്റ്) 2017 ജനുവരി എട്ടിന് നടത്തും. പിഎച്ച്ഡി ഫെലോഷിപ്പ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവക്കു അപേക്ഷിക്കാന്‍ ആയുഷ്-നെറ്റ് യോഗ്യത പരിഗണിക്കും.  

http://ccras.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം. 

ആയുര്‍വേദം-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്), ഹോമിയോ-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി (സിസിആര്‍എച്ച്),  യുനാനി-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍ (സിസിആര്‍യുഎം), സിദ്ധ-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (സിസിആര്‍എസ്), യോഗ ആന്‍ഡ് നാചയൂറോപതി-സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാചുറോപതി (സിസിആര്‍വൈഎന്‍) എന്നിവക്കുവേണ്ടി സിസിആര്‍എഎസ് നെറ്റ് നടത്തുമെന്ന് വെബ്സൈറ്റില്‍ അറിയിച്ചു. വു://രരൃമ.ിശര.ശി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top