അപ്ലൈഡ് കെമിസ്ട്രി എംഫിൽ പിഎച്ച്ഡി പ്രവേശനപരീക്ഷ 20ന്



കളമശേരി കുസാറ്റ‌്  അപ്ലൈഡ് കെമിസ്ട്രിയിൽ  2018 ‐19 അധ്യയന വർഷത്തെ എംഫിൽ, പിഎച്ച്ഡി  കോഴ്‌സുകളിലേക്കുള്ള വകുപ്പുതല പ്രവേശനപരീക്ഷ ജൂൺ 20ന‌് രാവിലെ 10ന‌്  നടക്കും. ജൂൺ 16നു മുമ്പ‌് ഹാൾടിക്കറ്റ് ലഭിക്കാത്തവർ  ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2575804/2862421.  20നു രാവിലെ ഒമ്പതിന‌് വകുപ്പ് ഓഫീസിൽ ഹാജരാവുകയും വേണം.  പ്രവേശന പരീക്ഷയ്ക്ക് വരുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, എച്ച്ബി പെൻസിൽ/ബോൾ പെൻ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ ഹാജരാക്കണമെന്ന് വകുപ്പ് മേധാവി അറിയിച്ചു.  Read on deshabhimani.com

Related News