07 July Monday

അപ്ലൈഡ് കെമിസ്ട്രി എംഫിൽ പിഎച്ച്ഡി പ്രവേശനപരീക്ഷ 20ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


കളമശേരി
കുസാറ്റ‌്  അപ്ലൈഡ് കെമിസ്ട്രിയിൽ  2018 ‐19 അധ്യയന വർഷത്തെ എംഫിൽ, പിഎച്ച്ഡി  കോഴ്‌സുകളിലേക്കുള്ള വകുപ്പുതല പ്രവേശനപരീക്ഷ ജൂൺ 20ന‌് രാവിലെ 10ന‌്  നടക്കും.

ജൂൺ 16നു മുമ്പ‌് ഹാൾടിക്കറ്റ് ലഭിക്കാത്തവർ  ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2575804/2862421.  20നു രാവിലെ ഒമ്പതിന‌് വകുപ്പ് ഓഫീസിൽ ഹാജരാവുകയും വേണം.  പ്രവേശന പരീക്ഷയ്ക്ക് വരുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, എച്ച്ബി പെൻസിൽ/ബോൾ പെൻ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ ഹാജരാക്കണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top