റോയ് മണപ്പള്ളില്‍ സംവിധായകനാവുന്ന 'തൂലിക'



പെഗാസസിന്റെ ബാനറില്‍ ജനിസിസ് നിര്‍മിക്കുന്ന ' തൂലിക' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ റിലീസ് ചെയ്തു. റോയ് മണപ്പള്ളില്‍ കഥ, തിരക്കഥ, ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യൂസ് ജോണ്‍,ടോണി, മോഹന്‍ അയിരൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ടോം ജേക്കബ്,ജോയ് ജോണ്‍,ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കല്‍,ദേവി ചന്ദന,സിന്ധു വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   ഭാര്യയുടെ പേരില്‍ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിതമാണ്  തൂലിക പറയുന്നത്.ജോസ് ലൂയിസ് ഛായാഗ്രഹണം.ലിപ്സണ്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ആറു ഗാനങ്ങള്‍ കെ.ജി.മാര്‍ക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവര്‍ ആലപിക്കുന്നു.   Read on deshabhimani.com

Related News