പുതിയ രാജ്, ഡി കെ സീരീസില്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റം പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ



മുംബൈ,:  2021–ഷാഹിദ് കപൂറിനെ നായകനാക്കി പുറത്തിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ.  രാജ് നിഡിമോരുവിന്റെയും കൃഷ്ണ ഡി കെ യുടെയും സൃഷ്ടിയായ രസകരമായ ഡ്രാമ ത്രില്ലര്‍ നടന്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തുടക്കം കുറിക്കും. രാജിന്റെയും ഡികെയുടെയും ട്രേഡ്മാര്‍ക്കില്‍ ഇരുണ്ടതും പരിഹാസം കലര്‍ന്നതുമായ നര്‍മ്മം നിറഞ്ഞിരിക്കുന്ന ഈ സീരീസ്, 240 ഓളം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീംമിംഗ് ചെയ്യുന്ന ഫാമിലി മാന്റെ മികച്ച വിജയത്തെ തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള  ഇരുവരുടെയും പുതിയ സഹകരണമാണിത്.  സീത ആര്‍ മേനോന്‍, സുമന്‍ കുമാര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും ചേര്‍ന്നാണ് ഷോ രചിച്ചിരിക്കുന്നത്. Read on deshabhimani.com

Related News