" ടു മെൻ " ടീസർ എത്തി
കൊച്ചി : നടന് ഇര്‍ഷാദ് അലി, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന " റ്റൂ മെന്‍ " ടീസർ റിലീസായി. രഞ്ജി പണിക്കർ,സാദ്ദിഖ്, സുധീർ കരമന,സോഹൻ സീനുലാൽ, ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡേർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന് സംഗീതം പകരുന്നു. എഡിറ്റർ-വി സാജൻ. പ്രവാസജീവിത്തിലെ യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം തൊണ്ണൂറു ശതമാനവും ദുബായിലാണ് ചിത്രീകരിച്ചത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-സജീർ കടക്കൽ,വസ്ത്രാലങ്കാരം- അശോകൻ ആലപ്പുഴ, എഡിറ്റർ-വി സാജൻ, കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ബിജുമോൻ ടി ബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം,പി ആർ ഒ- എ എസ് ദിനേശ്. Read on deshabhimani.com