25 April Thursday

" ടു മെൻ " ടീസർ എത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

കൊച്ചി : നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന " റ്റൂ മെന്‍ "  ടീസർ റിലീസായി. രഞ്ജി പണിക്കർ,സാദ്ദിഖ്, സുധീർ കരമന,സോഹൻ സീനുലാൽ, ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡേർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ്  മറ്റു താരങ്ങൾ.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ്  ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.
എഡിറ്റർ-വി സാജൻ.  പ്രവാസജീവിത്തിലെ യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന  ചിത്രം തൊണ്ണൂറു ശതമാനവും ദുബായിലാണ് ചിത്രീകരിച്ചത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-സജീർ കടക്കൽ,വസ്ത്രാലങ്കാരം- അശോകൻ ആലപ്പുഴ, എഡിറ്റർ-വി സാജൻ, കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ബിജുമോൻ ടി ബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം,പി ആർ ഒ- എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top