തിരുപ്പതിയില്‍ ചെരുപ്പിട്ട് കയറി; മാപ്പ് പറഞ്ഞ് നയൻതാര



ഹൈദരാബാദ്>  തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്ന് ആരോപിച്ച്  വ്യാഴാഴ്‌ച വിവാഹിതരായ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ദേവസ്ഥാനം ബോർഡ് വക്കീൽ നോട്ടീസ് അയച്ചു. വിവാഹച്ചടങ്ങുകൾക്ക് ശേഷമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. സംഭവം  വിവാദമായതോടെ നയൻതാരയും വിഘ്‌നേഷ് ശിവനും മാപ്പ് പറഞ്ഞ് മറുപടി അയച്ചു. ക്ഷേത്രത്തിന്റെ പ്രധാന വഴിയിലൂടെ നയൻതാര ചെരിപ്പ് ധരിച്ച് നടന്നെന്നും അനുമതിയില്ലാതെ ഫോട്ടോഷൂട്ട് നടത്തിയെന്നും ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരംസിംഹ കിഷോർ  പറഞ്ഞു. Read on deshabhimani.com

Related News