‘മൈക്ക്‌’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ പുറത്തിറക്കി ജോൺ എബ്രഹാം

നടൻ ജോൺ എബ്രഹാം മൈക്കിന്റെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു


കൊച്ചി> ‘മൈക്ക്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജോൺ എബ്രഹാം പുറത്തിറക്കി. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്റെ നിർമാണത്തിലൂടെ ജോൺ എബ്രഹാമിന്റെ ജെഎ എന്റർടെയ്‌ൻമെന്റ് മലയാളത്തിലേക്ക് ചുവടുവയ്‌ക്കുകയാണ്‌. ചിത്രത്തിലൂടെ രഞ്ജിത് സജീവ് എന്ന പുതുമുഖതാരത്തെയും അവതരിപ്പിക്കുന്നു. വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങൾ ജെഎ എന്റർടെയ്‌ൻമെന്റ് നിർമിച്ചിട്ടുണ്ട്‌. രഞ്ജിത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. രണദിവെ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.   Read on deshabhimani.com

Related News