27 April Saturday

‘മൈക്ക്‌’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ പുറത്തിറക്കി ജോൺ എബ്രഹാം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

നടൻ ജോൺ എബ്രഹാം മൈക്കിന്റെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു

കൊച്ചി> ‘മൈക്ക്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജോൺ എബ്രഹാം പുറത്തിറക്കി. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു.

വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്റെ നിർമാണത്തിലൂടെ ജോൺ എബ്രഹാമിന്റെ ജെഎ എന്റർടെയ്‌ൻമെന്റ് മലയാളത്തിലേക്ക് ചുവടുവയ്‌ക്കുകയാണ്‌. ചിത്രത്തിലൂടെ രഞ്ജിത് സജീവ് എന്ന പുതുമുഖതാരത്തെയും അവതരിപ്പിക്കുന്നു.

വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങൾ ജെഎ എന്റർടെയ്‌ൻമെന്റ് നിർമിച്ചിട്ടുണ്ട്‌. രഞ്ജിത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. രണദിവെ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top