ലെെസൻസായി ; മഞ്ജുവിന് ഇനി ബൈക്ക് ഓടിക്കാം

മഞ്ജു വാര്യർ ടൂവീലർ ലെെസൻസ് ടെസ്റ്റിനിടയിൽ


കൊച്ചി> സിനിമ താരം മഞ്ജു വാര്യർ ബെെക്ക് ഓടിക്കുവാനുള്ള ടു വീലർ ലെെസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർടി ഓഫീസിനു കീഴിലാണ്  താരം ടെസ്റ്റിന് പങ്കെടുത്തത്. നടൻ അജിത്തിനൊപ്പം ബൈക്ക്  യാത്ര പോയതിന് ശേഷം തനിക്കും  സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന ആഗ്രഹം മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോൾ ലെെസൻസിലുടെ സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്. Read on deshabhimani.com

Related News