VIDEO:'ബോട്ടില്‍ ലോക്ഡൗണ്‍' : നടന്‍ ദിവ്യദര്‍ശന്റെ സംവിധാനത്തില്‍ ഹ്രസ്വചിത്രം



കൊച്ചി> ചലച്ചിത്ര താരം ദിവ്യദര്‍ശന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബോട്ടില്‍ ലോക്ഡൗണ്‍' എന്ന ഹ്രസ്വചിത്രത്തിന്റെ യൂട്യൂബ് വീഡിയോ  പുറത്തിറങ്ങി. ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയകുമാരി ഒ മാധവന്‍, ശ്രീജിത്ത് രവി, റേയ്ജന്‍ രാജന്‍, ദിവ്യദര്‍ശന്‍ എന്നിവരെ കൂടാതെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.  ബോജ രാജ്, അശ്വതി ദര്‍ശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‌ സന്ധ്യ രാജേന്ദ്രനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മ്യൂസിക് ജമിനി ഉണ്ണികൃഷ്ണന്‍, ഛായാഗ്രഹണം സുധീപ് ഐവിഷന്‍,  റിയാസാണ് എഡിറ്റിംഗ്‌, കളറിംഗ് -കലൈ.   Read on deshabhimani.com

Related News