ടി എം തോമസ്‌ ഐസക്കിന്റെ പുസ്‌തകത്തിന്‌ രണ്ടാം പതിപ്പ്‌



തിരുവനന്തപുരം മന്ത്രി ടി എം തോമസ്‌ ഐസക്കും  റിച്ചാർഡ് ഫ്രാങ്കിയും ചേർന്ന്‌ 20 വർഷംമുമ്പ്‌ എഴുതിയ പുസ്‌തകത്തിന്റെ രണ്ടാം പതിപ്പിറക്കുന്നു. ഏറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വിധേയമായ  ‘ലോക്കൽ ഡെമോക്രസി ആൻഡ്‌ ഡെവലപ്‌മെന്റ്‌–- ദി കേരള പീപ്പിൾസ്‌ ക്യാമ്പയിൻ ഫോർ ഡീസെൻട്രലൈസ്‌സ്‌ പ്ലാനിങ്‌’ എന്ന പുസ്‌തകത്തിനാണ്‌ രണ്ടാംപതിപ്പായത്‌. ഡൽഹിയിലെ ലഫ്റ്റ് വേർഡ് ആണ് പ്രസാധകർ.  അന്തർദേശീയ പതിപ്പും ഉണ്ടാകും. പുതിയ പുസ്‌തകത്തിൽ രണ്ട് അധ്യായം ഒഴിവാക്കി. മൂന്നെണ്ണം കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News