ഇന്ന്‌ ചുവന്ന 
പുസ്‌തകങ്ങളുടെ ദിനം



# RedBooksDay ന്യൂഡൽഹി ചുവന്ന പുസ്‌തകങ്ങളുടെ ദിനം ഞായറാഴ്ച വിപുലമായി ആഘോഷിക്കും. 1848 ഫെബ്രുവരി 21നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകൾ, ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി, ഇടത് പ്രസാധകരുടെ അന്താരാഷ്‌ട്രവേദി എന്നിവ ചേർന്നാണ്  ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാ​ഗമായി ഫെബ്രുവരി 14 മുതൽ ഒരാഴ്ച  RedBooksDay എന്ന ഹാഷ്ടാഗിൽ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ പ്രചാരണത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.  " ചുവന്ന പുസ്തകങ്ങളുടെ ദിനത്തിൽ  മാനിഫെസ്‌റ്റോ വായിക്കുന്നു’ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് ആയിരങ്ങൾ പ്രിയപ്പെട്ട ചുവന്ന പുസ്തകങ്ങളെക്കുറിച്ച് കുറിപ്പെഴുതി,  സുഹൃത്തുക്കളെ എഴുതാൻ ചലഞ്ച് ചെയ്തു. Read on deshabhimani.com

Related News