16 July Wednesday

ഇന്ന്‌ ചുവന്ന 
പുസ്‌തകങ്ങളുടെ ദിനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

# RedBooksDay


ന്യൂഡൽഹി
ചുവന്ന പുസ്‌തകങ്ങളുടെ ദിനം ഞായറാഴ്ച വിപുലമായി ആഘോഷിക്കും. 1848 ഫെബ്രുവരി 21നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകൾ, ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി, ഇടത് പ്രസാധകരുടെ അന്താരാഷ്‌ട്രവേദി എന്നിവ ചേർന്നാണ്  ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.

ദിനാചരണത്തിന്റെ ഭാ​ഗമായി ഫെബ്രുവരി 14 മുതൽ ഒരാഴ്ച  RedBooksDay എന്ന ഹാഷ്ടാഗിൽ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ പ്രചാരണത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.  " ചുവന്ന പുസ്തകങ്ങളുടെ ദിനത്തിൽ  മാനിഫെസ്‌റ്റോ വായിക്കുന്നു’ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് ആയിരങ്ങൾ പ്രിയപ്പെട്ട ചുവന്ന പുസ്തകങ്ങളെക്കുറിച്ച് കുറിപ്പെഴുതി,  സുഹൃത്തുക്കളെ എഴുതാൻ ചലഞ്ച് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top