അംബയുടെ കഥ കൂടിയാട്ടം അരങ്ങിലേക്ക്‌



തൃശൂർ> മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കൂടിയാട്ട രൂപത്തിൽ ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രം അരങ്ങിലെത്തിക്കുന്നു. പ്രൊഫ. എണ്ണാഴി രാജൻ രചിച്ച അംബാപ്രശസ്തി എന്ന സംസ്കൃതനാടമാണ് കൂടിയാട്ടമായി അരങ്ങിലെത്തുന്നത്‌.  യുവകലാകാരി കലാമണ്ഡലം സംഗീതയാണ് അംബാപ്രശസ്തി കൂടിയാട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. അവതരണത്തിന്റെ  ആദ്യഘട്ടമായ അംബയുടെ പുറപ്പാടും നിർവ്വഹണവും ഡിസംബർ 3, 4, 5 തിയ്യതികളിൽ വൈകിട്ട്‌  5.30ന് തൃശ്ശൂർ തെക്കേ സ്വാമിയാർ മഠത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9846275734   Read on deshabhimani.com

Related News