25 April Thursday

അംബയുടെ കഥ കൂടിയാട്ടം അരങ്ങിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

തൃശൂർ> മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കൂടിയാട്ട രൂപത്തിൽ ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രം അരങ്ങിലെത്തിക്കുന്നു. പ്രൊഫ. എണ്ണാഴി രാജൻ രചിച്ച അംബാപ്രശസ്തി എന്ന സംസ്കൃതനാടമാണ് കൂടിയാട്ടമായി അരങ്ങിലെത്തുന്നത്‌. 

യുവകലാകാരി കലാമണ്ഡലം സംഗീതയാണ് അംബാപ്രശസ്തി കൂടിയാട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. അവതരണത്തിന്റെ  ആദ്യഘട്ടമായ അംബയുടെ പുറപ്പാടും നിർവ്വഹണവും ഡിസംബർ 3, 4, 5 തിയ്യതികളിൽ വൈകിട്ട്‌  5.30ന് തൃശ്ശൂർ തെക്കേ സ്വാമിയാർ മഠത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9846275734
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top