കാബൂൾ
സ്ത്രീകൾക്ക് ജോലി നൽകുന്ന ദേശീയ, അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ പ്രവർത്തനം നിരോധിക്കുമെന്ന് അഫ്‌ഗാസിസ്ഥാനിലെ താലിബാൻ ഇടക്കാല സർക്കാർ. മാനദണ്ഡം പാലിക്കാത്ത സന്നദ്ധസംഘടനകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഇടക്കാല സർക്കാരിന്റെ ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പുരുഷന്മാർ ഒപ്പമില്ലാതെ പുറത്തിറങ്ങുന്നത് നിരോധിക്കൽ, മതപരമായ വസ്‌ത്രം നിർബന്ധമാക്കൽ, വിദ്യാഭ്യാസവും - തൊഴിലും നിഷേധിക്കൽ തുടങ്ങി അവകാശലംഘനങ്ങളുടെ പരമ്പരയാണ് സ്‌ത്രീകൾക്ക് താലിബാൻ ഭരണത്തിൽ നേരിടേണ്ടി വരുന്നത്.
സ്‌ത്രീകൾക്ക് ജനൽ വേണ്ട
സ്‌ത്രീകളെ കാണാവുന്ന രീതിയിൽ കെട്ടിടങ്ങൾക്ക് ജനലുകൾ ഉണ്ടാകരുതെന്ന വിചിത്ര ഉത്തരവ് താലിബാൻ നേതാവ് ഹൈബത്തുള്ള അഖുൻസാദ ഇറക്കി. മുറ്റത്തേക്കോ അടുക്കളയിലേക്കോ തുറക്കുന്ന ജനലുകൾ ഉണ്ടാകരുതെന്നാണ് കൽപ്പന. ‘‘മുറ്റത്തോ അടുക്കളയിലോ ജോലിചെയ്യുകയോ, കിണറ്റിൽനിന്ന് വെള്ളമെടുക്കുകയോ ചെയ്യുന്ന സ്‌ത്രീകളെ കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് പ്രചോദനമാകും’’–- അഖുൻസാദ പറഞ്ഞു. പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന മുനിസിപ്പാലിറ്റികൾ ഈ നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..