ധാക്ക > ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിൽ ക്രിസ്ത്യൻ വീടുകൾക്കെതിരെ വ്യാപക ആക്രമണം. ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലെ ക്രിസ്ത്യൻ സമുദായത്തിലുള്ളവരുടെ 17 വീടുകളാണ് അഗ്നിക്കിരയായത്. ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അജ്ഞാതരായ ആളുകൾ വീടുകൾ കത്തിച്ചതായി ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്‌നമാണ് തീപിടുത്തത്തിലേക്കെത്തിച്ചതെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ വാദം. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ദർബൻ ജില്ലാ അധികൃതർ പറഞ്ഞു.
"ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്തണമെന്ന്" പൊലീസിന് നിർദ്ദേശം നൽകിയതായി ബംഗ്ലാദേശ് സർക്കാർ പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..