മോസ്‌കോ > ഉക്രയ്‌നിൽ പിടിയിലായ ഉത്തര കൊറിയൻ സൈനികരിലൊരാൾ കൊല്ലപ്പെട്ടതായി ദക്ഷിണ കൊറിയ. റഷ്യക്കുവേണ്ടി യുദ്ധംചെയ്യുന്നതിനിടെ പിടിയിലായ സൈനികരാണ് ഉക്രയ്‌ൻ കസ്‌റ്റഡിയിൽ കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കുകളുമായി ചികിത്സയിലിരിക്കെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും ദക്ഷിണ കൊറിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു.
ഉക്രയ്‌നുമായുള്ള റഷ്യൻ യുദ്ധത്തിൽ നൂറുകണക്കിന് ഉത്തരകൊറിയൻ സൈനികൻ കൊല്ലപ്പെട്ടതായും അവർ പറഞ്ഞു. റഷ്യയുടെ കുർസ്ക് മേഖലയിൽ യുദ്ധം ചെയ്യുന്ന ഉത്തരകൊറിയൻ സൈനികർക്ക് കനത്ത നാശം വന്നതായി ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..