ഒട്ടാവ > ലാൻഡിങിനിടെ എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ഹാലിഫാക്സ് വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകരാറിലായതിനെ തുടർന്ന് റൺവേയിൽ ചിറക് ഉരസുകയും തീ ആളിപ്പടരുകയുമായിരുന്നു. അടിയന്തര സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുകയും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
മുൻകരുതലിന്റെ ഭാഗമായി ഹാലിഫാക്‌സ് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഞായറാഴ്ച ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെജു എയർ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തകർന്ന് 179 യത്രക്കാർ മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..