ന്യൂയോർക്ക് > ലോകത്തിൽ ആറിലൊന്ന് കുട്ടികൾ ജീവിക്കുന്നത് സംഘർഷബാധിത പ്രദേശങ്ങളിലെന്ന് യുഎൻ റിപ്പോർട്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് 473 ദശലക്ഷത്തിലധികം കുട്ടികൾ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും യുനിസെഫ് റിപ്പോർട്ട്.
യുനിസെഫിന്റെ റിപ്പോർട്ട് അനുസരിച്ച് സംഘർഷ മേഖലകളിൽ താമസിക്കുന്ന കുട്ടികൾ 1990കളിൽ നിന്ന് 19 ശതമാനമായാണ് വർധിച്ചത്.
1945നു ശേഷം ലോകത്ത് സംഘർഷങ്ങൾ കൂടി ഏറ്റവും ഉയർന്ന നിലയിലെത്തി. യുദ്ധം കുട്ടികളിൽ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇസ്രയേൽ യുദ്ധമാരംഭിച്ചതിനു ശേഷം ഗാസയിൽ 15 മാസത്തിനിടെ 45,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ 44 ശതമാനവും കുട്ടികളാണ്.
2023, 2024ലെ ആദ്യ ഒമ്പത് മാസങ്ങളിലെയും കൊല്ലപ്പെട്ട കുട്ടികളുടെ പരിശോധിക്കുമ്പോൾ 2025ൽ മരണസംഘ്യ വർധിക്കാനാണ് സാധ്യതയെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു. യുനിസെഫിന്റെ ചരിത്രത്തിൽ തന്നെ കുട്ടികൾക്ക് ഏറ്റവും മോശം വർഷങ്ങളിലൊന്നായിരുന്നു 2024. അത്രയധികമാണ് കുട്ടികൾ ഇരയാക്കപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും കാതറിൻ കൂട്ടിച്ചേർത്തു.
2024ൽ ഹെയ്റ്റി ദ്വീപിൽ മാത്രം കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളിൽ ഭയപ്പെടുത്തുന്ന വിധം വർധനവുണ്ടായിരിക്കുന്നത്. യുദ്ധ മേഖലകളിലെ കുട്ടികൾ അതിജീവനത്തിനായുള്ള ദൈനംദിന പോരാട്ടത്തിലാണ്. ഈ സാഹചര്യങ്ങൾ കുട്ടികളുടെ ബാല്യത്തെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് കാതറിൻ റസൽ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..