ജംഷഡ്‌പുർ
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പുർ എഫ്‌സിയോട്. എതിർതട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന് കളി. ഇടക്കാല പരിശീലകൻ ടി ജി പുരുഷോത്തമനുകീഴിൽ ഇറങ്ങിയ ആദ്യകളിയിൽ ബ്ലാസ്‌റ്റേഴ്‌സ് ജയം നേടിയിരുന്നു. കൊച്ചിയിൽ മുഹമ്മദൻസിനെ മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. 13 കളിയിൽ 14 പോയിന്റുമായി പത്താമതാണ്. ജംഷഡ്‌പുർ 11 കളിയിൽ 18 പോയിന്റുമായി എട്ടാമതും. ഈസ്‌റ്റ് ബംഗാളും ഹൈദരാബാദ് എഫ്‌സിയും 1–-1ന് പിരിഞ്ഞു. ബംഗളൂരു എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ 4–-2ന് തകർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..