മെൽബൺ
ഓസ്‌ട്രേലിയൻ കൗമാരക്കാരൻ സാം കോൺസ്‌റ്റാസിനെ തോളുകൊണ്ടിടിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ കൂവിവിളിച്ച് മെൽബണിലെ കാണികൾ. നാലാം ടെസ്‌റ്റിന്റെ രണ്ടാംദിനമാണ് കാണികൾ കോഹ്‌ലിക്കുനേരെ തിരിഞ്ഞത്. സ്‌കോട് ബോളണ്ടിന്റെ പന്തിൽ പുറത്തായി മടങ്ങുന്നതിനിടെ സ്‌റ്റേഡിയത്തിൽനിന്ന് കൂവലിനൊപ്പം പദപ്രയോഗങ്ങളുമുണ്ടായി. നിയന്ത്രണം നഷ്ടമായ മുപ്പത്തേഴുകാരൻ കാണികൾക്കുനേരെ തിരിയുന്നതും കാണാമായിരുന്നു. ഈ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ആദ്യദിനമായിരുന്നു കോൺസ്‌റ്റാസുമായുള്ള കോർക്കൽ. പിന്നാലെ ഐസിസി പിഴയുമിട്ടു. ഓസീസ് മാധ്യമങ്ങളും രൂക്ഷമായി മുൻ ക്യാപ്‌റ്റനുനേരെ രംഗത്തെത്തി. ഒരു സെഞ്ചുറി നേടിയതൊഴിച്ചാൽ പരമ്പരയിൽ കോഹ്‌ലിയുടെ പ്രകടനം മോശമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..