വാഷിങ്ടൺ> ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയ നിലവിലെ ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസനെ അയോഗ്യനാക്കി. 200 ഡോളർ പിഴയും ചുമത്തി. മത്സരത്തിൽ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ലോക ചെസ് ഫെഡറേഷൻ (ഫിഡെ) താരത്തിനെതിരെ നടപടിയെടുത്തത്. ജീൻസ് മാറിവരാൻ താരത്തിനോട് ആവശ്യപ്പെട്ടിട്ടും വഴിങ്ങാതത്തിനെ തുടർന്നാണ് നടപടി.
‘ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലെ പെരുമാറ്റ ചട്ടങ്ങൾ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ്. മാഗ്നസ് കാൾസൻ ജീൻസ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളർ പിഴ ചുമത്തുകയും വസ്ത്രം മാറാൻ അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, താരം വഴങ്ങിയില്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്’ - ഫിഡെ പത്രക്കുറിപ്പിൽ അറിയിച്ചു.
യുഎസിലെ ന്യൂയോർക്കിൽ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യൻഷിപ്പിന് തുടക്കമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..