കുവൈറ്റ് സിറ്റി > മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ എം ടി വാസുദേവൻ നായരുടെ വേർപാടിൽ കുവൈറ്റിലെ വിവിധ മലയാളി സംഘടനകൾ അനുശോചിച്ചു.ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടിയെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്.അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാള സാഹിത്യത്തെ ലോകനെറുകയിൽ എത്തിച്ച വ്യക്തിത്വമായിരുന്നു എം ടിയെന്നു ഒഐസിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊഴിക്കോടെന്ന സഹിത്യനഗരത്തിന് തീരാ നഷ്ടമാണ് എം ടിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നു കെഡിഎൻഎ വാർത്താകുറിപ്പിൽ പറഞ്ഞു. മലയാള സാഹിത്യത്തിനു വേറിട്ട ശബ്ദം നൽകിയ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഐ എം സി സി കുവൈറ്റ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..