സലാല > ടിസയുടെ നേതൃത്വത്തിൽ എട്ടു ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റ് "ടിസ ചാമ്പ്യൻസ് ലീഗ്" തുംറൈറ്റിലെ വാലി ഓഫിസിനു സമീപമുള്ള മൈതാനത്തു വച്ച് വൻ ജനപങ്കാളിത്തത്തോടെ നടത്തി. തുംറൈറ്റ് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദും പ്രോഗ്രാം കൺവീനർ ബിനു പിള്ളയും ചേർന്ന് ഉദ്ഘാടനം നടത്തി. ഫൈനലിൽ എത്തിയ തുംറൈറ്റ് ക്രിക്കറ്റ് ക്ലബ്ബും അസഫ്ഹ ഫുഡ്സ് ടീമും നല്ലൊരു മത്സരം കാഴ്ചവച്ചു.
മത്സരത്തിൽ തുംറൈറ്റ് ക്രിക്കറ്റ് ക്ലബ്ബ് വിജയികളായി. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ക്യാഷ് അവാർഡും ട്രോഫിയും കൈമാറി.
വിജയികൾക്കുള്ള ക്യാഷ് അവാർഡ് നൂർ അൽ ഷിഫയും ട്രോഫി അൽ ജദീദ് എക്സ്ചേഞ്ചും റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് അവാർഡ് അൽ വത്തീക ഫർമസിയും ട്രോഫി അൽ സാഹിർ ഓപ്ടിക്കൽസും സ്പോൺസർ ചെയ്തു. മാൻ ഓഫ് ദി സീരീസ് നേടിയ ഫോയ്സൽ ആൻ്റ് മാൻ ഓഫ് ദി മാച്ച് നേടിയ സന്നാൻ എന്നിവർക്കുള്ള ട്രോഫി തുംറൈറ്റ് പാലസ് റെസ്റ്റോറന്റ്റ് സ്പോൺസർ ചെയ്തു. ബെസ്റ്റ് ബാറ്റ്സ്മാൻ തഖീർ ആൻ്റ് ബെസ്‌റ് ബൗളർ അബ്ബാസ് എന്നിവർക്കുള്ള ട്രോഫികൾ കെയർ ഫോൺ സ്പോൺസർ ചെയ്തു
കൺവീനർ ബിനുപിള്ള, കോ കൺവീനർ ബൈജു തോമസ്, പ്രസിഡന്റ്റ് ഷജീർഖാൻ, ട്രഷറർ അബ്ദുൽ സലാം, ജോ സെക്രട്ടറി പ്രസാദ് സി വിജയൻ, ഷാജി പി പി, അനിൽ, വിനോദ്, പുരുഷോത്തമൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും മത്സരത്തിന് നേതൃത്വം കൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..