06 July Sunday

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

കുവൈറ്റ് സിറ്റി > ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. കുവൈറ്റ് സന്ദര്ശനത്തിന്റെ ഭാഗമായി ഇന്ന് ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ രാജ്യത്തിന്റെ പ്രധാന ബഹുമതിയായ 'മുബാറക് അൽ കബീർ നെക്ലേസ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിൻറെ ആദരവ് സമ്മാനിച്ചത്. കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ 'മുബാറക് അൽ കബീർ നെക്ലേസാണ്‌ കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സമ്മാനിച്ചത്. രണ്ടു ദിവസത്തെ കുവൈറ്റ് സന്ദര്ശനത്തിന്റെ ഭാഗമായി ഞായറാഴ്ച ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് ആദരവ് സമ്മാനിച്ചത്.

തുടർന്ന് അമീറുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മേഖലയിലെ രാഷ്ട്രീയ വിഷയങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷാദശാംശങ്ങൾ എന്നിവ ഇരു നേതാക്കളും പരസ്പരം പങ്കുവെച്ചു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

പ്രധാമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കുവൈറ്റ് പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അൽ സഭയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവുമായി നയതന്ത്ര ചർച്ച നടത്തുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ, ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈഖ, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്‌ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഇരു രാജ്യങ്ങളുടെയും മുതിർന്ന ഉദ്ദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top