06 July Sunday

വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

ഉത്തർപ്രദേശ് > കോച്ചിങ് ക്ലാസിൽ പോയ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. അന്വേഷണത്തിൽ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോച്ചിങ് ക്ലാസിൽ പോയ വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്തിനെ പിടികൂടുകയും ചോദ്യം ചെയ്യലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു.


മൃതദേഹത്തിനരികിൽ നിന്ന് കൊല്ലാനുപയോ​ഗിച്ച ഹാമറും എടിഎം കാർഡും 4400 രൂപയും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത സുഹൃത്തിനും 17 വയസാണ് പ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top