ന്യൂഡൽഹി
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുതിയ വാഗ്‌ദാനവുമായി എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ . ക്ഷേത്രത്തിലെയും ഗുരുദ്വാരയിലെയും പുരോഹിതർക്ക് പ്രതിമാസം 18,000രൂപ നൽകുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു പാർടിയും ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലന്നും കെജ്‌രിവാൾ പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളുടെയും സിഖ് വിഭാഗത്തിന്റെയും വോട്ടുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘പുജാരി ഗ്രാന്ഥി സമ്മാൻ രാശി പദ്ധതി ’പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് ഡൽഹി വഖഫ് ബോർഡിന് കീഴിലുള്ള മസ്‌ജിദുകളിലെ ഇമാമുമാർക്ക് 18,000രൂപ നൽകുന്ന പദ്ധതിക്ക് എഎപി തുടങ്ങിയിരുന്നു. എന്നാൽ പലമാസങ്ങളിലും ഇത് മുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..