06 July Sunday

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ചിതാഭസ്മം യമുനയിലൊഴുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

ഡൽഹി > മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘാട്ടിയിൽ ഒഴുക്കി. ​ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്.  ചിതാഭസ്മം ഞായറാഴ്ച ഗുരുദ്വാര മജ്‌നു കാ തില സാഹിബിൽ എത്തിച്ചിരുന്നു.

ഗുരുദ്വാരയിൽ ശബാദ് കീർത്തനം, പാത്ത്, അർദാസ് എന്നീ ആചാരങ്ങൾ നടത്താനൊരുങ്ങുകയാണ് മൻമോഹൻ സിങിന്റെ കുടുംബം. യമുനയിലെ നിമഞ്ജനത്തിനു ശേഷം പ്രർത്ഥനകൾക്കായി കുടുംബാംഗങ്ങൾ ഗുരുദ്വാരയിൽ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്‌നി പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്‌കാരം ശനിയാഴ്ച ഡൽഹിയിലെ കശ്മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിലാണ് നടന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top