വാഷിങ്‌ടൺ
ജിമ്മി കാർട്ടറിന്റെ പേരില്‍ ഹരിയാനയില്‍ ഒരു ഗ്രാമമുണ്ട്; കാര്‍ട്ടര്‍ പുരി. ദൗലത്‌പുർ നസിറാബാദ് എന്ന ഹരിയാനയിലെ ഗ്രാമമാണ് ജിമ്മി കാർട്ടറുടെ സന്ദർശനശേഷം കാർട്ടർപുരി എന്ന് പേര് മാറ്റിയത്.
ഒരിക്കല്‍ മാത്രമാണ് ജിമ്മി കാർട്ടർ ഇന്ത്യയിലെത്തിയത്, 1978ൽ. രാജ്യം സന്ദർശിച്ച മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ്. അടിയന്തരാവസ്ഥയ്‌ക്കുശേഷം രാജ്യത്തെത്തിയ ആദ്യ അമേരിക്കൻ നേതാവായിരുന്നു അദ്ദേഹം.
1978 ജനുവരി മൂന്നിനാണ് അദ്ദേഹം ഭാര്യ റോസലിനൊപ്പം ദൗലത്‌പുർ നസിറാബാദിൽ എത്തിയത്. അതിനുമുമ്പേതന്നെ സന്നദ്ധസേവനത്തിന് എത്തിയ അമ്മയിൽനിന്ന് അദ്ദേഹം ഗ്രാമത്തെക്കുറിച്ച് കേട്ടിരുന്നു. ധനസഹായവും ടി വി സെറ്റും വാഗ്‌ദാനം ചെയ്‌ത അദ്ദേഹത്തിന് ഗ്രാമീണരുമായി വലിയ ഹൃദയബന്ധം ഉണ്ടായിരുന്നതായി ജിമ്മി കാർട്ടറുടെ സന്നദ്ധ സംഘടന കാർട്ടർ സെന്റർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമയ്‌ക്കായി കാർട്ടർപുരിയിൽ ഇപ്പോഴും ജനുവരി മൂന്ന് പ്രാദേശിക അവധിയാണ്. അദ്ദേഹത്തിന്റെ നൊബേൽ പുരസ്‌കാരനേട്ടവും ഗ്രാമത്തിൽ വലിയതോതിൽ ആഘോഷിക്കപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..