ബറൂച്ച് (ഗുജറാത്ത്)> ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ കെമിക്കൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്റെ (ജിഎഫ്എൽ) പ്രൊഡക്ഷൻ യൂണിറ്റിലെ പൈപ്പിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഇവർ ബോധരഹിതരാവുകയായിരുന്നെന്ന് ദഹേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിഎം പാട്ടിദാർ പറഞ്ഞു.
നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേർ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയും ഒരാൾ പുലർച്ചെ 6 മണിയോടെയും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കമ്പനിയുടെ സിഎംഎസ് പ്ലാന്റിന്റെ താഴത്തെ നിലയിലൂടെ കടന്നുപോകുന്ന പൈപ്പിൽ നിനറൊണ് വാതക ചോർച്ചയുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..