കച്ച് > ഞായറാഴ്ച രാവിലെ ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച്. ആളപായമോ മറ്റു നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 10.06 നാണ് ഭൂചലനമുണ്ടായത്. ഭചൗവിൽ നിന്ന് 18 കിലോമീറ്റർ വടക്ക്-വടക്ക് കിഴക്കാണെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഐഎസ്ആർ അറിയിച്ചു. ജില്ലയിൽ ഈ മാസം മൂന്നിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഭൂചലനമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..