മട്ടാഞ്ചേരി
പുതുവത്സരാഘോഷങ്ങളുടെ സുരക്ഷാക്രമീകരണം വിലയിരുത്താന്‍ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പൊലീസ് കമീഷണർ പുട്ട വിമലാദിത്യ സന്ദർശനം നടത്തി. എന്നാൽ, പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉപേക്ഷിച്ചതിനാല്‍ വെളി മൈതാനത്ത് കൂടുതൽ ആളുകൾ എത്താനുള്ള സാഹചര്യമുണ്ട്.
ഇവിടെ നാലായി തിരിച്ച് ഫെൻസിങ് സ്ഥാപിക്കണമെന്ന് പൊലീസ് സംഘാടകർക്ക് നിർദേശം നൽകി. ഹൈക്കോടതി നിർദേശപ്രകാരം പപ്പാഞ്ഞിക്ക് 70 അടി അകലത്തില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചു. വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേക പവിലിയനുകളും പൊലീസിനായി വാച്ച് ടവറും വിഐപികൾക്കായി പ്രത്യേക സൗകര്യവുമുണ്ട്.
ഡിസിപി കെ എസ് സുദർശൻ, മട്ടാഞ്ചേരി അസി. കമീഷണർ പി ബി കിരൺ എന്നിവരും കമീഷണര്‍ക്കൊപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..