01 July Tuesday

ശിവഗിരി 
തീർഥാടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024


വർക്കല
92–--ാമത് ശിവഗിരി തീർഥാടനത്തിന്‌ തുടക്കമായി. തിങ്കൾ രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. മന്ത്രി എം ബി രാജേഷ് തീർഥാടന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂർ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎൽഎ, വി മുരളീധരൻ, തീർഥാടന കമ്മിറ്റി ചെയർമാൻ കെ മുരളീധരൻ എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. ഡോ. കുരുവിള ജോസഫ് അധ്യക്ഷനായി. ശുചിത്വ ആരോഗ്യ ഉന്നത വിദ്യാഭ്യാസ സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഡോ. എ മാർത്താണ്ഡൻപിള്ള അധ്യക്ഷനായി.

രണ്ടാംദിനമായ ചൊവ്വ പുലർച്ചെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന്‌ രാവിലെ 7.30ന് ശാരദാ മഠത്തിൽനിന്ന്‌ ഗുരുസമാധിയിലേക്ക് 108 പുഷ്‌പകലശങ്ങളുമായി പ്രയാണം നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top