കൽപ്പറ്റ എസ്‌എഫ്‌ഐ 54–-ാം സ്ഥാപിതദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്‌മെന്റ് പുരസ്‌കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയും ഉപഹാരവും അടങ്ങുന്ന പുരസ്‌കാരമാണ് കൈമാറിയത്. മഹാരാജാസ് കോളേജിൽ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മരണാർഥമാണ് ജില്ലാ കമ്മിറ്റി എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്. മീനങ്ങാടി ഗവ. എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർഥിയാണ് ഹണി. ഹരിയാനയിൽ നടന്ന സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ എൻഡോവ്‌മെന്റ് കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ഷിയാസ്, സംസ്ഥാന കമ്മിറ്റി അംഗം പി സി പ്രണവ്, ഒ നിഖിൽ, അക്ഷയ് പ്രകാശ്, ആഗ്നേയ് എന്നിവർ പങ്കെടുത്തു. സ്ഥാപിതദിനത്തിന്റെ ഭാഗമായി ജില്ലയിലാകെ വിവിധ ക്യാമ്പയിനുകൾ നടന്നു. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോം സന്ദർശിച്ച് വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും മധുരവും കൈമാറി. ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിലും പഠനോപകരണ വിതരണം നടത്തി. കോട്ടത്തറ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്തു. ഏരിയാ ലോക്കൽ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..