06 July Sunday

താളപ്പെരുമയിൽ കൊടിയിറക്കം

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ എം ആർ എസ് അട്ടപ്പാടി

മാനന്തവാടി
ഗോത്രമണ്ണിൽ കൗമാര പ്രതിഭകളുടെ ഉത്സവത്തിന്‌ കൊടിയിറക്കം. മാനന്തവാടി ആദ്യമായി ആതിഥേയത്വം അരുളിയ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പ്രീമെട്രിക്‌ ഹോസ്റ്റലുകളുടെയും സംസ്ഥാന കലോത്സവത്തിന്‌   തിരശ്ശീലവീണു. 
ഗോത്രവാദ്യങ്ങളുടെ പേരിലൊരുക്കിയ അഞ്ച്‌ വേദികളിൽ പ്രതിഭകൾ നിറഞ്ഞാടിയപ്പോൾ സംഘാടക മികവിനാൽ ആതിഥേയരും കൈയടിവാങ്ങി. താമസവും ഭക്ഷണവും ഗതാഗതവുമെല്ലാം പരാതികൾക്കിടംവരാത്തവിധത്തിലായിരുന്നു.   
അന്യമാവുന്ന ഗോത്രകലാരൂപങ്ങൾ കണ്ടാസ്വദിക്കാൻ നാടിന്റെ നാനാതുറയിലുള്ളവരെത്തി. മൺമറഞ്ഞ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമായായിരുന്നു പരമ്പരാഗത നൃത്തവും പരമ്പരാഗത ഗാനമത്സരങ്ങളുമെല്ലാം. ഞായറാഴ്‌ച  സീനിയർ ആൺകുട്ടികളുടെ നാടോടിനൃത്തം, സീനിയർ പെൺകുട്ടികളുടെ സംഘനൃത്തം, സംഘഗാനം (സീനിയർ), ജൂനിയർ, സീനിയർ വിഭാഗം മിമിക്രി എന്നീ മത്സരങ്ങളാണ്‌ നടന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top