06 July Sunday

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024
വെള്ളമുണ്ട 
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്  ദേശീയ ആരോഗ്യ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് അംഗീകാരം.  രോഗികൾക്ക് നൽകുന്ന സേവനങ്ങളുൾപ്പെടെ എട്ട് വിഭാഗങ്ങളിലെ പരിശോധനകളിൽ 89.70 ശതമാനം മാർക്ക് നേടിയാണ് അംഗീകാരം. പ്രതിദിനം നാനൂറോളം രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയും ഞായറാഴ്ചകളിൽ ഉച്ചവരെയുമാണ് ആശുപത്രി പ്രവർത്തനം.  മെഡിക്കൽ ഓഫീസർ ഡോ. എം ടി സഗീറിന്റെ നേതൃത്വത്തിലുള്ള 42 ഓളം ആരോഗ്യ പ്രവർത്തകരാണ്   പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വർഷം തന്നെ കായകൽപ അവാർഡും നേടിയിരുന്നു. വെള്ളമുണ്ട  പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും മുഴുവൻ പിന്തുണയും സ്റ്റാഫിന്റെ ഒത്തൊരുമിച്ചുള്ള മികച്ച പ്രവർത്തനങ്ങളുടെയും ഫലമാണ് ഈയൊരു നേട്ടത്തിന് സ്ഥാപനത്തിനെ അർഹമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top